
ലാൻഡിങ്ങിനിടെ വിമാനം നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ഇടിച്ചുകയറി അപകടം. മൊണ്ടാനയിലെ കാലിസ്പെൽ വിമാനത്താവളത്തിലാണ് ചെറു വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തിലേക്ക് ഇടിച്ചുകയറിയത്. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. അപകടത്തിന്റെ തീവ്രത സംബന്ധിച്ച വിശദമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
നാലുപേരടങ്ങുന്ന സംഘമായിരുന്നു ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ കാലിസ്പെൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ ആയിരുന്നു അപകടമെന്ന് കാലിസ്പെൽ പോലീസ് മേധാവി ജോർദാൻ വെനീസിയോയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അറിയിച്ചു. പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്.
റൺവേയിലേക്ക് ഇടിച്ചിറങ്ങിയ ശേഷം ഈ ചെറുവിമാനം നിരവധി വിമാനങ്ങളിൽ ഇടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സമീപത്തെ പുൽമേടിലേക്കും തീ പടർന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
A small plane went off the runway after landing, slamming into a parked plane, per the Kalispell Fire Chief
— JOSH DUNLAP (@JDunlap1974) August 11, 2025
4 people were able to escape out of the landing plane. The parked plane was unoccupied. Praise God no fatalities. pic.twitter.com/m4QYccfGnJ











